നമുക്ക് വേണ്ടത് നേടുന്നു
ആരോൺ ബർ, ആകാംക്ഷയോടെ യുഎസ് ജനപ്രതിനിധി സഭയിൽ നിന്നുള്ള വോട്ടിന്റെ ഫലത്തിനായി കാത്തിരുന്നു. 1800-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ തോമസ് ജെഫേഴ്സണുമായി സമനില ഉണ്ടായതിനാൽ, തനിക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നിരുന്നാലും, താൻ പരാജയപ്പെട്ടു, തന്റെ ആത്മാവിൽ പകവളർന്നു. തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കാത്തതിന് അലക്സാണ്ടർ ഹാമിൽട്ടനെതിരായ വിരോധം ഉള്ളിൽ ഉണ്ടായതിനെ തുടർന്ന്, ബർ നാല് വർഷത്തിനു ശേഷം ഹാമിൽട്ടനെഒരു ദ്വന്ദ്വയുദ്ധത്തിൽ വെടിവെച്ചു കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ അമേരിക്കൻ ജനത അയാൾക്ക് നേരെ തിരിഞ്ഞു. അവസാനം ബർ ഒരു വെറുക്കപ്പെട്ട വൃദ്ധനായിട്ടാണ് മരിച്ചത്.
രാഷ്ട്രീയ നാടകങ്ങൾ ചരിത്രത്തിന്റെ ഒരു ദുരന്തഭാഗമാണ്. ദാവീദ് രാജാവ് മരണത്തോട് അടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മകൻ അദോനീയാവു ദാവീദിന്റെ സേനാധിപതിയെയും ഒരു പ്രമുഖ പുരോഹിതനെയും കൂട്ടുപിടിച്ച് തന്നെത്താൻ രാജാവാകുവാൻ ശ്രമിച്ചു (1 രാജാക്കന്മാർ 1: 5-8). എന്നാൽ ദാവീദ് തനിക്കുശേഷം ശലോമോനെയാണ് രാജാവായി തിരഞ്ഞെടുത്തത് (1:17). പ്രവാചകനായ നാഥാന്റെ സഹായത്തോടെ,കലാപം ഇല്ലാതാക്കി (1:11-53). തുടർന്ന് ശലോമോൻ രാജാവ്,അദോനീയാവിനോടു ക്ഷമിക്കുകയും അവനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടും, താൻ രാജസ്ഥാനത്തേക്കുറിച്ചുള്ള മോഹം ഉപേക്ഷിച്ചില്ല. അതിനാൽ ശലോമോൻ അവനെ വധിക്കുവാൻ ഇടയായി (2: 13-25).
നമ്മുടേതല്ലാത്തത് ആഗ്രഹിക്കുന്നതു മനുഷ്യസഹജമാണ്! അധികാരമോ അന്തസ്സോ സ്വത്തുക്കളോ നാം എത്ര പിന്തുടർന്നാലും അത് ഒരിക്കലും നമ്മെ തൃപ്തിപ്പെടുത്തുന്നില്ല. നാം എപ്പോഴും കൂടുതൽ എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടിരിക്കും. "തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്ന" (ഫിലിപ്പിയർ 2: 8) യേശുവിൽ നിന്ന് നാം എത്ര വ്യത്യസ്തരാണ്!
വിരോധാഭാസമെന്നു പറയട്ടെ, നമ്മുടെ സ്വന്തം അഭിലാഷങ്ങളെ സ്വാർത്ഥമായി പിന്തുടരുന്നത് ഒരിക്കലും നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ല. എന്നാൽ നമ്മുടെ ഭാവി ദൈവത്തിന് വിട്ടുകൊടുക്കുക എന്നതു മാത്രമാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാർഗ്ഗം.
മധുരമുള്ള ഉറക്കം
എന്റെ സുഹൃത്ത് രാത്രിയിൽ ഉണർന്നിരിക്കുമ്പോൾ, "മൈ ജീസസ് ഐ ലവ് ദി" എന്ന ഗാനത്തിന്റെ വരികൾ ചിന്തിക്കും. ദൈവത്തിന്റെ വാഗ്ദാനങ്ങളും, അവനെ സ്നേഹിക്കുവാൻ ഇടയാക്കുന്ന പല കാരണങ്ങളും അതു ഓർമ്മിപ്പിക്കുന്നതിനാൽ അവൾ .അതിനെ അവളുടെ "അർദ്ധരാത്രി" ഗാനം എന്ന് വിളിക്കുന്നു.
ഉറക്കം ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണ്; പക്ഷേ ചിലപ്പോൾ അത് ലഭിക്കുവാൻ ബുദ്ധിമുട്ടാണ്. ചില സമയങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശബ്ദം നമ്മുടെ അനുതപിക്കാത്ത പാപങ്ങളെ മനസ്സിലേക്ക് കൊണ്ടുവരും. അല്ലെങ്കിൽ നമ്മുടെ ജോലി, ബന്ധങ്ങൾ, സാമ്പത്തിക അവസ്ഥ, ആരോഗ്യം, അല്ലെങ്കിൽ നമ്മുടെ കുട്ടികൾ എന്നിവയെക്കുറിച്ച് നമ്മൾ വിഷമിക്കുവാൻ തുടങ്ങും. അല്ലെങ്കിൽ നമ്മുടെ തലച്ചോറിലെ ഒരു ഭാഗം, ഒരു കാല്പനിക ഭാവിയെക്കുറിച്ചു ചിന്തിക്കുവാൻ തുടങ്ങും. അൽപ്പം ഉറങ്ങി എന്നു നമ്മൾ വിചാരിക്കും, പക്ഷേ ക്ലോക്കിൽ നോക്കുമ്പോൾ ഒട്ടും ഉറങ്ങിയിട്ടില്ല എന്നു മനസ്സിലാകും.
സദൃശവാക്യങ്ങൾ 3: 19-24 -ൽ, ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിന്റെ ജ്ഞാനവും വിവേകവും വകതിരിവും നമ്മുടെ മനസ്സിൽ ഉൾക്കൊണ്ടാൽസമാധാനമായി ഉറങ്ങുവാനുള്ള അനുഗ്രഹം നമുക്ക് ഉണ്ടാകുമെന്ന് ശലോമോൻ രാജാവ് നിർദ്ദേശിച്ചു. വാസ്തവത്തിൽ, അദ്ദേഹം പറയുന്നത്, "അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും... നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും."(3:22, 24).
നമ്മുടെ കുഴഞ്ഞുമറിഞ്ഞ ചിന്തകളിൽ നിന്ന് ദൈവത്തിലേക്കും അവന്റെ സ്വഭാവത്തിലേക്കും നമ്മുടെ ശ്രദ്ധ പൂർണ്ണമായി കേന്ദ്രീകരിക്കുവാൻ ഒരുപക്ഷേ നമുക്ക് ഒരു "അർദ്ധരാത്രി" പാട്ടോ, പ്രാർത്ഥനയോ അല്ലെങ്കിൽ ഒരു ബൈബിൾ വാക്യമോ മൃദുവായി മന്ത്രിക്കുവാൻ ആവശ്യമായിരിക്കാം. ശുദ്ധമായമനസ്സാക്ഷിയും, ദൈവത്തിന്റെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നേരെ നന്ദിയുള്ള ഒരു ഹൃദയവും നമുക്ക് മധുരമുള്ള ഉറക്കം പ്രദാനം ചെയ്യും.
നമ്മുടെ സുഖത്തിനായിട്ടല്ല
അബിശ്വാസ് തന്റെ മോട്ടോർ സൈക്കിളിൽ പോകുമ്പോൾ ഒരു കാർ അവന്റെ പാതയിലേക്ക് പാഞ്ഞുകയറി അവനെ ഇടിച്ചിട്ടു. അത്യാസന്ന വാർഡിൽ രണ്ടാഴ്ച കിടന്ന അവൻ ഉണർന്നപ്പോൾ, ഏറ്റവും മോശമായ അവസ്ഥയിലാണ് താന്നെന്ന് അവൻ മനസ്സിലാക്കി. നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റുതുമൂലം അരക്കെട്ടിനു താഴെ, അവനു പക്ഷാഘാതം ബാധിച്ചു. സുഖംപ്രാപിക്കുവാൻ അബിശ്വാസ് വളരെ പ്രാർത്ഥിച്ചു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല. പകരം, ദൈവം തന്നെ കരുണയോടെ പഠിപ്പിച്ചത്,"ക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപരാകുക എന്നതാണ് ജീവിതത്തിന്റെ ഉദ്ദേശ്യം -നിർഭാഗ്യവശാൽ, എല്ലാം നന്നായുംഅനുകൂലവുമായിരിക്കുമ്പോൾ അത് സംഭവിക്കില്ല. എന്നാൽ. . . ജീവിതം കഠിനമാകുമ്പോൾ, ഓരോ ദിവസവും ജീവിക്കുവാൻ, പ്രാർത്ഥനയിലൂടെ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾഅത് സംഭവിക്കുന്നു.”
ദൈവത്തോടുള്ള നമ്മുടെ ശരിയായ നിലപാടിന്റെ രണ്ട് നേട്ടങ്ങൾ അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു: “കഷ്ടതകളിൽ ഉണ്ടാകുന്ന സന്തോഷവും സഹിഷ്ണതയും” (റോമർ 5: 3-4). ഈ രണ്ട് നേട്ടങ്ങൾ, കഷ്ടതകൾ എല്ലാം സഹിഷ്ണുതയോടെ സഹിക്കുവാനോ, ചിലർ ചെയ്യുന്നതുപോലെ വേദനയിൽ ആനന്ദം കണ്ടെത്തുവാനോ ഉള്ള ആഹ്വാനമല്ല; കഷ്ടതകളിലും ദൈവത്തിലുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുവാനുള്ള ക്ഷണമാണത്. ക്രിസ്തുവിനോടൊപ്പം കഷ്ടത സഹിക്കുന്നത്, "സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു”(5:3-4). സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ ഒരിക്കലും കൈവിടുകയില്ല, മറിച്ച് നാം കടന്നുപോകുന്ന അഗ്നിശോധനയിൽ അവൻ നമ്മോടുകൂടെ ഇരിക്കുംഎന്ന വിശ്വാസത്തിൽ നിന്നാണ് ഇതെല്ലാം ഉളവാകുന്നത്.
നമ്മുടെ കഷ്ടതകളിൽ ദൈവം നമ്മെ കാണുകയും, അവനിൽ വളരുവാൻ സഹായിക്കുകയും ചെയ്യുന്നു.കഷ്ടതകളെഅവന്റെ അനിഷ്ടമായി കാണുന്നതിനുപകരം,നമ്മുടെ സ്വഭാവത്തെ മിനുസപ്പെടുത്തുവാനും രൂപപ്പെടുത്തുവാനും അവയെഅവൻ ഉപയോഗിക്കുന്നതാണെന്ന്കാണുവാനും,തന്മൂലം തന്റെ സ്നേഹം "നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുന്നത്"(5:5) അനുഭവിക്കുവാനുംഇടയാകട്ടെ.
സൃഷ്ടിയുടെ അത്ഭുതം
അലാസ്കയിൽ കാൽനടയായിവിനോദയാത്രചെയ്യുമ്പോൾ, ടിം മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കാര്യം കണ്ടു. ഹിമപാളികളെക്കുറിച്ചു താൻ പ്രൊഫഷണലായി പഠിച്ചിട്ടുണ്ടെങ്കിലും, അവിടെയുള്ള ധാരാളം ചെറിയ പന്തുകൾ പോലുള്ള ഹിമപായലുകളുടെ (ഒരുതരം സസ്യം) കാഴ്ച അദ്ദേഹത്തിന് തികച്ചും പുതിയതായിരുന്നു. പച്ചനിറമുള്ള “ഹിമപായൽപന്തുകളെ”വർഷങ്ങളോളം നിരീക്ഷിച്ചതിനുശേഷം, ടിമ്മും സഹപ്രവർത്തകരും ഒരുകാര്യം കണ്ടെത്തി - മരങ്ങളിലെ പായലിൽ നിന്ന് വ്യത്യസ്തമായി, ഹിമപായൽപന്തുകൾസ്വതന്ത്രമായിനില്ക്കുകയാണ്; അതിലും ആശ്ചര്യകരമായ കാര്യം, അവർ കൂട്ടംകൂടി ഒരു ആട്ടിൻകൂട്ടം പോലെ ഒരുമിച്ച് നീങ്ങുന്നു എന്നാണ്. ആദ്യം, ടിമ്മും സഹപ്രവർത്തകരും അത് കാറ്റിൽ പറന്നതാണോ അല്ലെങ്കിൽ താഴേക്ക് ഉരുളുന്നതാണോഎന്ന് സംശയിച്ചു, പക്ഷേ അവരുടെ ഗവേഷണം ആ ഊഹങ്ങളെ തള്ളിക്കളഞ്ഞു.
അലാസ്കയിലെ ഹിമപായൽപന്തുകൾ എങ്ങനെയാണ് നീങ്ങുന്നതെന്ന് അവർ ഇതുവരെ കണ്ടെത്തിയില്ല. അത്തരം നിഗൂഡതകൾ ദൈവത്തിന്റെ സർഗ്ഗാത്മകതയെ ഉയർത്തിക്കാട്ടുന്നു. ദൈവം തന്റെ സൃഷ്ടിയിൽ, ചെടികളുടെയും മരങ്ങളുടെയും രൂപത്തിൽ "സസ്യങ്ങൾ ഉത്പാദിപ്പിക്കുവാൻ" ഭൂമിയെ നിയമിച്ചു (ഉല്പത്തി 1:11). അവന്റെ രൂപകൽപ്പനയിൽ ഹിമപ്രദേശത്തെ പായൽപന്തുകളും ഉൾപ്പെടുന്നു.അവവളരുന്നതിന്അനുയോജ്യമായ ഒരു ഹിമപ്രദേശം സന്ദർശിച്ചാൽ നമുക്കത് നേരിൽ കാണുവാൻ സാധിക്കും.
പായൽപന്തുകൾ 1950 കളിൽ കണ്ടെത്തിയതുമുതൽ അവയുടെ പച്ചനിറസാന്നിദ്ധ്യത്താൽ അവ ശാസ്ത്രജ്ഞരെ ആകർഷിക്കുന്നു. ദൈവം താൻ സൃഷ്ടിച്ച സസ്യങ്ങളെ നിരീക്ഷിച്ചപ്പോൾ, “അത് നല്ലതു” എന്നു പ്രഖ്യാപിച്ചു (1:12). ദൈവത്തിന്റെ ബൊട്ടാണിക്കൽ ചിത്രപ്പണികളാണു നമുക്ക് ചുറ്റും. അവ ഓരോന്നും അവന്റെ സൃഷ്ടിപരമായ കഴിവിന്റെ ശ്രേഷ്ഠതയേ പ്രകടിപ്പിക്കുകയും, അവനെ ആരാധിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവൻ ഉണ്ടാക്കിയ ഓരോ വൃക്ഷത്തെയും ചെടിയേയും കുറിച്ചു നമുക്ക് സന്തോഷിക്കുവാൻ കഴിയും - കാരണം അതു നല്ലതാണ്!
ഒരു പുതിയ തുടക്കം
ഋതുക്കളുടെ മാറ്റവുമായിബന്ധപ്പെട്ടാണ് എല്ലായിടത്തുമുള്ളതമിഴ് കുടുംബങ്ങൾ തമിഴ് പുതുവർഷം ആഘോഷിക്കുന്നത്. സാധാരണയായി ജനുവരി പകുതിയോടെവരുന്ന തമിഴ് പുതുവർഷം, കുടുംബസംഗമങ്ങളുടെയും വേളയാണ്. അതുമായി ബന്ധപ്പെട്ട പല പാരമ്പര്യങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ആ സമയം അവർ പുതുവസ്ത്രങ്ങൾ വാങ്ങിക്കുകയും, വീടുകൾ നന്നായി വൃത്തിയാക്കുകയും, വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൊടുക്കുകയും ചെയ്തുകൊണ്ടു പഴയ ബന്ധങ്ങൾ പുതുക്കുന്നു. ഭൂതകാലത്തെ മറക്കുവാനും പുതിയതുടക്കത്തോടെപുതുവർഷം ആരംഭിക്കുവാനും ഇത് ഓർമ്മിപ്പിക്കുന്നു.
ഇതുപോലുള്ള പാരമ്പര്യങ്ങൾ ക്രിസ്തുവിലുള്ള നമ്മുടെ പുതിയ ജീവിതത്തെ ഓർമ്മപ്പെടുത്തുന്നു. നാം ആരായിരുന്നുഎന്നതും, എന്തു പ്രവർത്തിച്ചുഎന്നതും പിന്നിൽ എറിഞ്ഞുകളയുവാൻ കഴിയും. യേശുക്രിസ്തുവിന്റെകുരിശിലെ മരണം മൂലംസമ്പൂർണ്ണപാപക്ഷമലഭിച്ചതിനാൽനമ്മുടെ പഴയ കാലമോർത്ത്സ്വയംപഴിക്കുന്നത് അവസാനിപ്പിക്കുവാനും കുറ്റബോധം ഇല്ലാതിരിക്കുവാനുംകഴിയും. കൂടാതെ, യേശുവിനെപ്പോലെ ആകുവാൻ അനുദിനരൂപാന്തരംപ്രാപിക്കുന്നതിന്പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടു നമുക്കൊരുപുതുജീവിതം ആരംഭിക്കാനുമാകും.
അതിനാലാണ്പൗലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് "പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!" (2കൊരി. 5:17)എന്ന്. “ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു”(5:19), എന്ന ലളിതവും ശക്തവുമായ സത്യം നിമിത്തം നമുക്കും ഇത് പറയാൻ കഴിയും.
നമുക്കു ചുറ്റുമുള്ളവർനമ്മുടെ തെറ്റുകൾ മറക്കുവാൻ തയ്യാറാകണമെന്നില്ല, എന്നാൽ ഇപ്പോൾ “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ലാത്തതിനാൽ” (റോമർ 8: 1) നമുക്ക് സന്തോഷിക്കാം. പൗലോസ് ചൂണ്ടിക്കാണിച്ചതുപോലെ, "ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" (റോമർ 8:31). അതിനാൽ, ക്രിസ്തുയേശുവിലൂടെ ദൈവം നമുക്ക് നൽകിയ പുതിയ തുടക്കത്തെ നമുക്കാസ്വദിക്കാം.